citu

മൂവാറ്റുപുഴ; ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക ,തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുക, ക്ഷേമ അനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, പെൻഷൻ ലഭ്യതയിലെ കാലതാമസം ഒഴിവാക്കുക, അനധികൃത എ.എൽ.ഒ കാർഡുകൾ റദ്ദ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി 26ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ .എം .അഷറഫ് നയിക്കുന്ന പ്രചരണ ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി.

യോഗത്തിൽ യൂണിയൻ ഏരിയ പ്രസിഡന്റ് സജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ .എം. അഷറഫ്, വൈസ് ക്യാപ്റ്റൻ വി. പി .ഖാദർ, ജാഥ മാനേജർ എം .എൻ .മോഹനൻ, യൂണിയൻ ഏരിയ സെക്രട്ടറി ആൻറണി ജോൺ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി .കെ .സോമൻ, യൂണിയൻ ഏരിയ ട്രഷറർ പി .എ .ഷുക്കൂർ എന്നിവർസംസാരിച്ചു.