t
കെ.ശങ്കരൻ അനുസ്മരണ ആയുർവേദ ദിന പ്രഭാഷണം അഗദതന്ത്രം മേധാവി ഡോ. സി.ജി. ശ്രീവിദ്യ നടത്തുന്നു

തൃപ്പൂണിത്തുറ: ഗവ.ആയുർവേദ കോളേജിന്റെ അഭിമുഖ്യത്തിൽ നടന്ന ആയുർവേദ ദിനാചരണ പരിപാടിയുടെ ഭാഗമായ സ്വാദ്ധ്യായ സഭയുടെ ഉദ്ഘാടനം കോട്ടക്കൽ ആര്യവൈദ്യശാല പ്രസിദ്ധീകരണ വിഭാഗം മേധാവി ഡോ.കെ. മുരളി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.ടി.ഡി. ശ്രീകുമാർ, ഡോ. ശ്രീജ സുകേശൻ, ഡോ.ടി.രശ്മി, ടി.എസ്.അനീഷ എന്നിവർ സംസാരിച്ചു.

തുടർന്ന് ഡോ. കെ.ശങ്കരൻ അനുസ്മരണ ആയുർവേദ ദിന പ്രഭാഷണം ആയുർവേദ കോളേജിലെ അഗദതന്ത്രം വിഭാഗം (വിഷവൈദ്യ വിഭാഗം) മേധാവി ഡോ. സി.ജി.ശ്രീവിദ്യ നിർവഹിച്ചു. ആയുർവേദ പ്രശ്നോത്തരിയിലെ ജേതാക്കൾക്കുള്ള സമ്മാന വിതരണവും നടന്നു.