ആലുവ: ആലുവ എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ യൂദാതദേവൂസിന്റെ മദ്ധ്യസ്ഥതിരുനാൾ 26 മുതൽ 30 വരെ നടക്കും. 26ന് വൈകീട്ട് 5.30ന് കൊടിയേറ്റ്, ദിവ്യബലി, പ്രസംഗം മുഖ്യകാർമികൻ റവ. മോൺ മാത്യു ഇലഞ്ഞിമറ്റം, പ്രസംഗം ഫാ. വിപിൻ ചൂതംപറമ്പിൽ. 27ന് വൈകിട്ട് 5.30ന് ദിവ്യബലി, പ്രസംഗം, നൊവേന മുഖ്യകാർമ്മികൻ ഫാ. നെൽസൺ ജോബ് കളപ്പുരയ്ക്കൽ. 28ന് ദിവ്യബലി പ്രസംഗം. മുഖ്യകാർമ്മികൻ വരാപ്പുഴ മെത്രാപ്പോലീത്ത റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. പ്രസംഗം ഫാ. യേശുദാസ് പഴമ്പിള്ളി. വൈകിട്ട് 4.30 മുതൽ ഏഴ് വരെ വാഹന വെഞ്ചിരിപ്പ്. 29ന് വൈകിട്ട് 5.30ന് ദിവ്യബലി, പ്രസംഗം. മുഖ്യകാർമ്മികൻ റവ.മോൺ. ജെൻസൺ പുത്തൻവീട്ടിൽ. പ്രസംഗം ഫാ. ഡെന്നി പാലയ്ക്കപറമ്പിൽ. എസ്.ഒ.സ്. ഭാഗത്തേയ്ക്ക് പ്രദക്ഷിണം. 30ന് രാവിലെ ഏഴിന് ദിവ്യബലി. 9.30ന് ആഘോഷമായ തിരുനാൾ ദിവ്യബലി. കാർമ്മികൻ റവ.ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ. പ്രസംഗം ഫാ. വിൻസന്റ് വാര്യത്ത്. പ്രദക്ഷിണം ചൂണ്ടി ഭാഗത്തേയ്ക്ക്. വൈകിട്ട് 5.30ന് തിരുനാൾ സമാപന ദിവ്യബലി. റവ. മോൺ. മാത്യു കല്ലിങ്കൽ. പ്രസംഗം ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിൽ ഒ.സി.ഡി. നവംബർ മൂന്നിനാണ് പ്രസിദ്ധമായ ഊട്ടുതിരുനാൾ.