മൂവാറ്റുപുഴ: ഗ്രന്ഥശാലകളിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ച് ദീപാവലി ആഘോഷിക്കാൻ തീരുമാനിച്ചു. കേരളപ്പിറവി ദിനമായ നവംബർ 1ന് എല്ലാ ഗ്രന്ഥശാലകളിലും ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി അക്ഷരചങ്ങലയും ഒരുക്കും. അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന സന്ധേശമുയർത്തിയാണ് മൂവാറ്റുപുഴ താലൂക്കിലെ 68 ഗ്രന്ഥശാലകളിൽ അക്ഷരദീപം തെളിയിക്കുന്നതും, അക്ഷരചങ്ങല തീർക്കുന്നതും. മയക്കുമരുന്നിനോട് വിട ലഹരി മുക്തനാട് എന്ന ലക്ഷ്യത്തിനായി ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങിയ ആശയ പ്രചാരണത്തിന്റെ തുടർച്ചയാണിത്. 23, 24 തിയതികളിൽ വിമുക്തി മിഷനുമായി സഹകരിച്ച് ഗ്രന്ഥശാലകൾ ബോധവത്കണ ക്ലാസുകൾ സംഘടിപ്പിക്കും. വിമുക്തി മിഷനിലെയും എക്സൈസ് വകുപ്പിലെയും ഉദ്യോഗസ്ഥരും, ജനപ്രതിനി ധികളും ലൈബ്രറി കൗൺസിൽ അംഗങ്ങളും പങ്കെടുക്കും.