 
കൊച്ചി: എറണാകുളം ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേളകൾ സമാപിച്ചു. എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യന്മാരായി. കച്ചേരിപ്പടി സെന്റ്. ആന്റണീസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും എറണാകുളം സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജി.വി എച്ച്.എസ്.എസ് ഇടപ്പള്ളിയിൽ നടന്ന സമാപന സമ്മേളനം കൊച്ചിൻ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശാന്ത വിജയൻ അദ്ധ്യക്ഷയായി. ഡി.പി.സി ജോസ് പെറ്റ് തെരേസ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കൊച്ചിൻ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഓവറോൾ ട്രോഫി വിതരണം ചെയ്തു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സതീഷ് കുമാർ. ടി,
നിഷാദ് ബാബു, ജെയിൻ തോമസ്, ബെന്നി, ജീൻ സെബാസ്റ്റ്യൻ, പ്രിയ കുമാരി. വി, നീത തോമൻ, പാറ്റ്‌സി ഡിക്രൂസ്, ഗ്രിസിൻ ജോസഫ്, ശ്രീലക്ഷ്മി. ടി.യു, സാദത്ത്, അജിമോൻ പൗലോസ്, ഹാഫിസ്, മാധുരി ദേവി, ജിതേഷ്, താഹ എ.എം, അലി കെ.എ, വില്യം. കെ.വി, ശിഹാബ് എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ എ. ശങ്കരനാരായണൻ സ്വാഗതവും
ഹെഡ്മിസ്ട്രസ് കാർത്തിക ടി.പി നന്ദിയും പറഞ്ഞു.