sndp

മൂവാറ്റുപുഴ: ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ നടത്തി. മൂവാറ്റുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണ പ്ലക്കാർഡുകൾ, ബാനർ , ലഘുലേഖ വിതരണം എന്നിവയിലൂടെ മയക്കുമരുന്നിനെതിരായ സന്ദേശം പ്രചരിപ്പിച്ചു. മൂവാറ്റുപുഴ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കച്ചേരിത്താഴം, എസ്.എൻ.ഡി.പി ജംഗ്ഷൻ, പി .ഒ. ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, വെള്ളൂർക്കുന്നം, നെഹൃു പാർക്ക് എന്നിവിടങ്ങളിൽ പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് ബി. എഡ്, എം.എഡ് വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രചരണപരിപാടി നടത്തിയത്. പ്രിൻസിപ്പൽ ഡോ. പി ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. കോളേജ് ഐക്യു എ.സിയുടെയും ആന്റി നാർക്കോട്ടിക് സെല്ലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഐ.ക്യൂ.എ.സി . കോ ഓഡിനേറ്റർ ഡോ. പാർവതി ,കോളേജ് കോഓർഡിനേറ്റർ അനീഷ് പി .ചിറക്കൽ എന്നിവർ നേതൃത്വം നൽകി.