
ആലുവ: സി.പി.എം - ബി.ജെ.പി ധാരണമൂലമാണ് ലാവ്ലിൻ കേസ് മുപ്പത്തിമൂന്നാം തവണയും മാറ്റിവച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അടുത്ത തവണ കേസ് എടുക്കുമ്പോഴും സി.ബി.ഐ വക്കീലിന് പനി വരും. കേസ് മുന്നോട്ട് പോയാൽ സി.പി.എം തകരുമെന്നും അതിന്റെ ഗുണം കേരളത്തിൽ തങ്ങൾക്ക് കിട്ടില്ലെന്നും ബി.ജെ.പി നേതൃത്വത്തിന് അറിയാം. കോൺഗ്രസ് മുക്ത ഭാരതത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘപരിവാർ കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരാൻ ആഗ്രഹിക്കില്ല. എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് ഞങ്ങൾ പോയിട്ടില്ല. പരിശോധിച്ച് നടപടി എടുക്കുമെന്നും സതീശൻ പറഞ്ഞു.