ആലുവ: മുപ്പത്തടം ശ്രീമൻ നാരായണൻ മിഷൻ 'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ' പദ്ധതിയുടെ ഭാഗമായി 'അരുത് ലഹരി' പ്രമേയമാക്കി വിദ്യാർത്ഥികൾക്കായി ദേശീയ തലത്തിൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ വീക്ഷണം ഉൾക്കൊണ്ട് അഞ്ചു മിനിട്ടിൽ കവിയാത്ത ഷോർട്ട് ഫിലിമുകളാണ് മത്സരത്തിന് പരിഗണിക്കുന്നത്.

സൃഷ്ടികൾക്ക് മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്,എന്നീ ഭാഷകളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം. എല്ലാ എൻട്രികൾക്കും ഇംഗ്ലീഷ് സബ് ടൈറ്റിലുകൾ നിർബ്ബന്ധമാണ്. തനതുവ്യക്തിയുടെ പുത്തൻ നിർമ്മിതിയായിരിക്കണം മത്സരത്തിന് അയക്കുന്നത്. ഒന്നാം സമ്മാനം 50,000 രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ 4,0000, 30,000 രൂപയുമാണ്. ട്രോഫിയും കീർത്തിഫലകവും നൽകും. മികച്ച സംവിധാനം, ഛായാഗ്രഹണം, അഭിനയം തുടങ്ങിയവക്കും പുരസ്‌ക്കാരങ്ങൾ നൽകും. സമ്മാനാർഹമായ ഫിലിമുകൾ ദേശീയ അന്തർദ്ദേശീയ ലഹരി വിരുദ്ധ പ്രചാരണങ്ങൾക്ക് ഉപയോഗപ്പെടുത്തും. എട്ട് മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. എൻട്രികൾക്കൊപ്പം പ്രധാനാധ്യാപകന്റെ സാക്ഷിപത്രം സമർപ്പിക്കണം. സൃഷ്ടികൾ ടെലഗ്രാം വഴിയോ പെൻഡ്രൈവിലോ അയക്കാം. അവസാന തീയതി ഡിസംബർ 31. ഫോൺ: 9995167540. sreemannarayanan2014@gmail.com.