കൂത്താട്ടുകുളം: സെൻട്രൽ കേരള സഹോദയ സി.ബി.എസ്.ഇ കലോത്സവം സർഗധ്വനി - 2022 ഒക്ടോബർ 25, 26 തീയതികളിൽ മേരിഗിരി പബ്ലിക് സ്കൂളിൽ നടക്കുമെന്ന് സ്കൂൾ പ്രിൻസിപ്പലും സെൻട്രൽ കേരള സഹോദയ പ്രസിഡൻറുമായ ഫാ. മാത്യു കരീത്തറ സി.എം.ഐ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാറ്റഗറി മൂന്ന്,നാല് വിഭാഗങ്ങളുടെ സ്റ്റേജ് മത്സരങ്ങളും പൊതു വിഭാഗത്തിന്റെ മത്സരങ്ങളുമാണ് നടക്കുന്നത്. 72 സ്കൂളുകളിൽ നിന്നായി 77 ഇനങ്ങളിൽ 11 വേദികളിലായി ആയിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും. 25ന് രാവിലെ 8 ന് കലാമത്സരങ്ങൾ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോട്ടയം സി.എം.ഐ വികർ പ്രൊവിൻഷ്യൽ ഫാ.ജോസ് ഐക്കരപ്പറമ്പിൽ മുഖ്യാത്ഥിതിയാകും. കൂത്താട്ടുകുളം മുൻസിപ്പൽ ചെയർപേഴ്സൺ വിജയാ ശിവൻ ആശംസകൾ അർപ്പിക്കും. 26ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ കാമ്പസ് മാനേജർ ഫാ.ജോസ് പാറേക്കാട്ട് സി.എം.ഐ. അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിത്ഥിയാകും. ചലച്ചിത്രതാരം ഉണ്ണിമായ പ്രസാദ് സമ്മാനദാനം നിർവഹിക്കും. വാർഡ് കൗൺസിലർ റോയി ഇരട്ടയാനിക്കൽ,പി.ടി.എ പ്രസിഡന്റ് ഡോ.എസ്.മധുകുമാർ, സഹോദയ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരിക്കും.
സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ,​ സി. എം.ഐ. കാമ്പസ് മാനേജർ ഫാ. ജോസ് പാറേക്കാട്ട് സി. എം. ഐ, അഡ്മിനിസ്ട്രേറ്റർ ഫാ. അലക്സ് മുരിങ്ങയിൽ സി. എം. ഐ, ഹെഡ്മിസ്ട്രസ് രാജിമോൾ. ബി,​ പ്രോഗ്രാം കോ -ഓർഡിനേറ്റർ രഞ്ജി ജോൺഎന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.