kklm

കൂത്താട്ടുകുളം: ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം തുടങ്ങി. ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞ മണ്ഡപത്തിൽ മേൽശാന്തി മുല്ലശേരിൽ ഇല്ലത്ത് ബിജു നാരായണൻ നമ്പൂതിരി അഗ്നിപകർന്നു. യജ്ഞാചാര്യൻ സജീവ് മംഗലത്ത് ദേവീ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. മേൽശാന്തിമാരായ കൈപ്പകശേരി മന രാമൻ നമ്പൂതിരി, നന്ദകുമാർ പോറ്റി, ക്ഷേത്ര സമിതി ഭാരവാഹികളായ ആർ.ശ്യാംദാസ്, കെ.ആർ. സോമൻ ,ബാലചന്ദ്രൻ നായർ, പി.ആർ. അനിൽകുമാർ , സുജ സുരേഷ്, കോമളം രാമചന്ദ്രൻ ,സുമ നാരായണൻ, സരസ്വതി അമ്മ എന്നിവർ നേതൃത്വം നല്കി.
ദിവസേന രാവിലെ 6.30നും ഉച്ചയ്ക്ക് 2.30നും ദേവീ ഭാഗവത പാരായണം പ്രഭാഷണം എന്നിവ നടക്കും. ദിവസേന ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ടുണ്ടായിരിക്കും.