
കൂത്താട്ടുകുളം: കേന്ദ്രകൃഷി മന്ത്രാലയവും സംസ്ഥാന സർക്കാരും പൊതുമേഖല സ്ഥാപനമായ എ.ഐ.സിയും സംയുക്തമായി നടപ്പിലാക്കുന്ന വിള ഇൻഷ്വറൻസ് കാമ്പയിൻ തിരുമാറാടി കൃഷി ഭവനിൽ തുടക്കമായി. മുടക്കുറ്റി പാടത്തെ 5ഹെക്ടർ നെൽകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി. പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് പോളിസി സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ മുടകുറ്റി പാടശേഖഹര സമിതി സെക്രട്ടറി ജോമോൻ പീറ്ററിന് കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം ജോർജ് ആദ്ധ്യക്ഷ വഹിച്ച യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ അനിത ബേബി, സന്ധ്യ മോൾ പ്രകാശ്, പഞ്ചായത്തം അംഗങ്ങളായ നെവിൻ ജോർജ്, ആലീസ് ബിനു, എം.സി. അജി, ബീന ഏലിയാസ് എന്നിവർ പ്രസംഗിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഇൻഷ്വറൻസ് കമ്പനി പ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.