x
ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റ്

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ സനാന മിഷൻ സ്കൂളിന് സമീപം സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് പോസ്റ്റ്‌ വൻ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. പോസ്റ്റ് റോഡിനോട് ചേർന്നു നിൽക്കുന്നതുമൂലം ഏറെ തിരക്കുള്ള തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ രാവിലെയും വൈകിട്ടം വൻഗതാഗത കുരുക്കാണുണ്ടാകുന്നത്.

ഗാന്ധിപുരത്ത് നിന്ന് മാർക്കറ്റ് വരെ ഇടുങ്ങിയ നിലയിലാണ് റോഡ്. യാത്രാ തടസം സൃഷ്ടിക്കുന്ന പോസ്റ്റ്‌ മതിലിനോട് ചേർത്ത് പുന:സ്ഥാപിച്ചാൽ ഇവിടെയുള്ള ഗതാഗതക്കുരുക്ക് ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും. ഇലക്ട്രിക് പോസ്റ്റ്‌ മാറ്റി സ്ഥാപിച്ച് ഗതാഗതതടസം ഒഴിവാക്കാൻ അധികാരികൾ സത്വര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്‌ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി എം.കെ.സന്തോഷ്‌ ആവശ്യപ്പെട്ടു