ചോറ്റാനിക്കര: അമ്പാടിമല വായനശാല വിമുക്തി ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന സന്ദേശം ഉയർത്തി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഇന്ന് രാവിലെ പത്ത് മണിക്ക് ഹൈസ്കൂൾ, മുതിർന്നവരുടെ വിഭാഗങ്ങളിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം നടക്കും.
തിങ്കളാഴ്ച്ച വൈകിട്ട് 4.30ന് ലഹരി വിരുദ്ധ ക്ലാസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സരിതാ റാണി നയിക്കും. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും ലഹരിവിരുദ്ധ ദീപം തെളിക്കലുമുണ്ടായിരിക്കുമെന്ന് വായനശാലാ ഭാരവാഹികൾ അറിയിച്ചു.