തൃപ്പൂണിത്തുറ: ശ്രീവെങ്കിടേശ്വര ഹൈസ്കൂളിൽ സ്കൂൾതല ലഹരി വിരുദ്ധ കാമ്പയിൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എസ്.ശ്രീനിവാസൻ, കറസ്പോണ്ടന്റ് ഡോ. ലീലാ രാമമൂർത്തി, പി.ടി.എ. പ്രസിഡന്റ് പി.ആർ. ജയൻ എന്നിവർ സംസാരിച്ചു. അഡ്വ. സ്മിത സുകുമാരൻ ബോധവത്കരണ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജെ. രേണുക സ്വാഗതവും വിജയലക്ഷ്മി നന്ദിയും പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.