murchant

അങ്കമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഥമ അങ്കമാലി നിയോജക മണ്ഡലം കൺവെൻഷൻ റെയിൽവേ ജംഗ്ഷൻ വ്യാപാര ഭവനിൽനടന്നു. സമ്മേളനത്തിൽ അങ്കമാലി നിയോജക മണ്ഡലം ലഹരി വിമുക്തമാക്കാൻ മണ്ഡലത്തിലെ 23 യൂണിറ്റിലെയും ഭാരവാഹികൾ പ്രതിജ്ഞയെടുത്തു. ജില്ലാ സെക്രട്ടറി എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്ബ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന.സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ലഹരി വിരുദ്ധ സന്ദേശം നല്കി. ജില്ലാ വൈസ് പ്രസിഡന്റ് ജിമ്മി ചക്യത്ത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വനിതാവിംഗ് സംസ്ഥാന ജന. സെക്രട്ടറി സുബൈദ നാസർ, മുൻ മേഖല പ്രസിഡന്റ് മാരായ ജോജി പീറ്റർ , സി.പി. തരിയൻ, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് അനിൽ തോമാസ് ,മർച്ചന്റ്സ് യൂണിയൻ പ്രസിഡന്റ് നെൽസൻ ജയിംസ് എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി പി.കെ പുന്നനെ (പ്രസിഡന്റ്) ഏലിയാസ് താടിക്കാരൻ (ജന.സെക്രട്ടറി) എൽദോ സി. എബ്രാഹം ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.