അങ്കമാലി: എംപ്ലോയ്മെന്റെ എക്സ്ചേഞ്ചുകൾ മുഖേന നടപ്പാക്കുന്ന വിവിധ സ്വയംതൊഴിൽ വായ്പ പദ്ധതികൾ പൊതുജനങ്ങിളിലേക്ക് എത്തിക്കുന്നതിനായി 25ന് ശില്പശാല നടക്കുന്നു. മുൻസിപ്പൽ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വിവിധ വായ്പ പദ്ധതി കൾക്കായുള്ള അപേക്ഷ ഫോറം വിതരണം ചെയ്യുമെന്ന് ആലുവ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.