
കുറുപ്പംപടി : മുടക്കുഴ പഞ്ചായത്ത് ശാസ്ത്ര സാഹിത്യ പരിക്ഷത്ത് കൊമ്പനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ അകനാട് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിജ്ജാനോൽസവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എൻ.സോമൻ അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. മാത്യു, അംഗം ഡോളി ബാബു, സെകട്ടറി പി.എൻ.വിജയൻ എന്നിവർ പ്രസംഗിച്ചു.