
കോലഞ്ചേരി: വ്യാപാരി വ്യവസായി ഏകോപനസമിതി കരിമുകൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസും, ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.അശോക് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമ്പലമേട് പൊലീസ് പ്രിൻസിപ്പൽ എസ്.ഐ പി.പി. റെജി മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി മേഖലാപ്രസിഡന്റ് ടി.ബി. നാസർ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ജമാൽ സംസാരിച്ചു.