അങ്കമാലി: കേന്ദ്ര-സംസ്ഥാന സർക്കാർ ക്ഷേമനിധി ബോർഡുകൾ നിർമ്മാണ തൊഴിലാളികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം,​ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം,​ മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശികയും ആനുകൂല്യങ്ങളും അടിയന്തിരമായി വിതരണം ചെയ്യണമെന്ന് തൊഴിലാളി ടേഡ് യൂണിയൻ ഐക്യ സമിതി ഭാരവാഹിയും മുൻ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവുമായ വിശ്വകല തങ്കപ്പൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതിയുടെ നേതൃ ത്വത്തിൽ ഇന്ന് രാവിലെ 10.30 ന് അങ്കമാലി വ്യാപാര ഭവനിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. സംസ്ഥാന നേതാക്കളായ എം.ശ്രീകുമാർ, വി.വി.രാജേന്ദ്രൻ, പി.ജെ. മോൻസി, ജോർജ്ജ് മാത്യു എന്നിവർ പങ്കെടുക്കും.