മുവാറ്റുപുഴ : പേഴക്കാപ്പള്ളി ജാമിഅബദ്‌രിയ്യ അറബിക് കോളേജിന്റെ 20ാം സനദ് മഹാ സമ്മേളനത്തിന്റെ വിളംബരസദസും യാത്രയും സംഘടിപ്പിച്ചു. കെ.എ .ഹംസ മൗലവി യോഗം ഉദ്ഘാടനം ചെയ്തു. അബ്ക പ്രസിഡന്റ് കെ .എഫ് .റഹ്മതുല്ലാഹ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ബദ്‌രിയ്യ സെക്രട്ടറി കെ .പി. അബ്ദുസലാം മൗലവി സ്വാഗതം പറഞ്ഞു . കെ .പി മുഹമ്മദ്‌ തൗഫീഖ് മൗലവി വിഷയാവതരണം നടത്തി. അൽബദ്‌രി പണ്ഡിതമ്മാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നിർമ്മിക്കുന്ന ബദ്‌രീസ് സൗധത്തിലേക്കുള്ള ധന ശേഖരണത്തിന്റെ ഉദ്ഘാടനകർമ്മം ചടങ്ങിൽ നിർവഹിച്ചു.