തോപ്പുംപടി : ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കൊച്ചി വൺ അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ തോപ്പുംപടി ജംഗ്ഷനിൽ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. കൊച്ചി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ആർ.റെനീഷ് ഉദ്ഘാടനം ചെയ്തു. വർദ്ധിച്ച വരുന്ന മയക്കുമരുന്നിന്റെ ഉപയോഗവും വില്പനയും വരും തലമുറയെ കാർന്ന് തിന്നുകയാണെന്നും ഇതിനെതിരെ എല്ലാ ജനവിഭാഗങ്ങളും കൈകോർക്കണമെന്നും റെനീഷ് പറഞ്ഞു. ഷീബാ ഡുറോം, എം.ഹബീബുള്ള , അഡ്വ പി.എസ്.വിജു , സിസ്റ്റർ ലിസി ചാക്കലക്കൽ, ഷൈൻ കൂട്ടുങ്കൽ, സിറാജ് മൗലവി, എം.എം.സലിം, എൻ.എൽ.ജെയിംസ്, സിനോജ് വിശ്വനാഥ്, ജേക്കബ് , ജാസ്മിൻ റിയാദ് , കെ.ബി.സലാം, ജോസഫ് ചുള്ളിക്കൽ, വി വൈ.നാസർ, ഷെരീഫ് മൈത്രി , രാജീവ് പള്ളുരുത്തി, ഹാരിസ് അബു , കെ.എച്ച്. പ്രീതി , സലീം ഷുക്കൂർ, സി.പി.പൊന്നൻ, സുബൈബത്ത് ബീഗം, അനീഷ് കൊച്ചി എന്നിവർ സംസാരിച്ചു.