11
തൃക്കാക്കര നഗരസഭയിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം മൊബൈൽ ആപ്ലിക്കേഷന്റെ കസ്റ്റമർ എൻറോൾമെന്റ് ക്യാംപയിൻ കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ ജില്ലാ കളക്ടർ ഡോ. രേണു രാജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം മൊബൈൽ ആപ്ലിക്കേഷന്റെ കസ്റ്റമർ എൻറോൾമെന്റ് കാമ്പയിൻ ആരംഭിച്ചു. കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡോ. രേണു രാജ് ഫ്ലാഗ് ഓഫ് ചെയ്തു. കാമ്പയിന്റെ ഭാഗമായി ഭാരത് മാതാ കോളേജിലെ 750 വിദ്യാർത്ഥികളാണ് ഹരിത കർമസേനയോടൊപ്പം കസ്റ്റമർ എൻറോൾമെന്റിനായി അണിനിരക്കുന്നത്. വിദ്യാർത്ഥികളും ഹരിത കർമ്മസേനാംഗങ്ങളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നഗരസഭയുടെ പല ഭാഗങ്ങളിലായാണ് എൻറോൾമെന്റ് സർവേ നടത്തുന്നത്. ഗൃഹനാഥന്റെ പേര്, മേൽവിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട 42 ചോദ്യങ്ങളാണ് സർവേയിൽ ഉണ്ടാകുക. ശു​ചി​ത്വ. മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ, അവ​യു​ടെ ഭൗ​തി​ക സാ​മ്പ​ത്തി​ക പു​രോ​ഗ​തി, പൊതു​ജ​ന​ങ്ങ​ൾക്കാ​യു​ള്ള പ​രാ​തി പരിഹാ​ര സെൽ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങൾ ഉൾപ്പെടുത്തി മാ​ലി​ന്യ സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലെ ഓരോ പ്ര​വ​ർത്ത​ന​ങ്ങ​ളും ഓൺലൈ​നാ​യി സംസ്ഥാ​നത​ലം മു​തൽ വാ​ർഡ്ത​ലം വ​രെ മോണിറ്റ​ർ ചെ​യ്യുന്ന സംവിധാനമാ​ണ് കെൽട്രോണി​ന്റെ സാ​ങ്കേ​തിക സ​ഹാ​യ​ത്തോ​ടെ നട​പ്പാ​ക്കു​ന്ന ഹ​രി​ത മി​ത്രം ഗാ​ർബേ​ജ് ആപ്പ്. നഗരസഭയിലെ 30,000 വീടുകളിലും 2900 സ്ഥാപനങ്ങളിലും ക്യു.ആർ കോഡ് പതിച്ച് ഹരിത മിത്രം സ്മാർട്ട് മോണിറ്ററിംഗ് സിസ്റ്റം മൊബൈൽ ആപ്ലിക്കേഷന്റെ പ്രവർത്തനം ആരംഭിക്കും.
നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ എസ്. രഞ്ജിനി സ്വാഗതം പറഞ്ഞു. തൃക്കാക്കര നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് ഉള്ളമ്പിള്ളി, കൗൺസിലർമാരായ എം.ജെ.ഡിക്സൻ, ഷാജി വാഴക്കാല, ലാലി ജോഫിൻ, സി.സി.വിജു, അഡ്വ.ഹസീന ഉമ്മർ, മിനൂപ്, സുമ മോഹനൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ധന്യ ജോസി, ഭാരത് മാതാ കോളേജിന്റെ പ്രതിനിധികളായ ഫാ. ജിനിച്ചൻ കർത്താനം, ലിസി കാച്ചപ്പിള്ളി, ജോൺസൻ, ഷീന രാജൻ ഫിലിപ്പ്, ടോണി, സൂരജ്‌, ആൻമേരി, ഡിജോ ജോർജ്, ജോഷി വർഗീസ് എന്നിവർ പങ്കെടുത്തു.