തൃക്കാക്കര: തൃക്കാക്കര ഗവൺമെന്റ് മോഡൽ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾക്കായി എൻ.എസ്.എസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ പ്രിൻസിപ്പൽ ഡോ.വി.ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.എം.അരുൺ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. "നശാ മുക്ത് ഭാരത് അഭിയാൻ " മാസ്റ്റർ ട്രെയ്നർ അഡ്വ.ചാർളി പോൾ ക്ലാസ് നയിച്ചു. അഖിൽ ശശി നന്ദി പറഞ്ഞു.