
മൂവാറ്റുപുഴ: ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടി തൃക്കളത്തൂർ പള്ളിമറ്റത്ത് കാവ് മേൽശാന്തിയായിരുന്ന എൻ. ഭവദാസിനെ സി.പി.ഐ തൃക്കളത്തൂർ ബ്രാഞ്ച് കമ്മറ്റിയുടെ ആദരിച്ചു. മുൻ എം.എൽ.എ. എൽദോ എബ്രഹാം മെമെന്റോ കൈമാറി. ബ്രാഞ്ച് സെക്രട്ടറി എൽദോസ് എം.ടി, പ്രമോദ് പാറക്കൽ, ശിവൻ, ജിനേഷ് ഗംഗാധരൻ,പ്രസാദ് ,സനു വേണുഗോപാൽ എന്നിവർ പങ്കെടുത്തു .