മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യത്തിന്റെ രജതജൂബിലി സ്മാരക ഗുരുഭവന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് യൂണിയൻ ആസ്ഥാനത്ത് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതം പറയും. യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് പച്ചയിൽ സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. അനൂപ് വൈക്കം ക്ലാസെടുക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രമോദ് കെ. തമ്പാൻ, അഡ്വ. എൻ.രമേശ് എന്നിവർ സംസാരിക്കും.