പറവൂർ: സദ്ഗമയ സമഗ്ര വിദ്ധ്യാഭ്യാസ പദ്ധതിയുടെഭാഗമായി പ്രതിപക്ഷേനേതാവ് വി.ഡി. സതീശൻ നൽകിവരുന്ന സ്പെഷ്യൽ മെറിറ്റ് അവാർഡിന്റെ രണ്ടാംഘട്ട വിതരണം നാളെ രാവിലെ 9.30ന് വഴിക്കുളങ്ങര രംഗനാഥ് ഓഡിറ്റേറിയത്തിൽ നടക്കും. കഴിഞ്ഞ അദ്ധ്യയ വർഷത്തിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാവിഷയത്തിലും എ.പ്ളസ് ലഭിച്ച വിദ്യാർത്ഥികൾക്കാണ് സ്പെഷൽ മെറിറ്റ് അവാർഡ് നൽകുന്നത്. പറവൂർ നിയോജക മണ്ഡലത്തിലെ പറവൂർ നഗരസഭ പരിധിയിലെ സ്കൂളകൾ ഒഴികെയുള്ള പഞ്ചായത്തിലെ സ്കൂളുകലിലെ വിദ്യാർത്ഥികൾക്കാണ് രണ്ടാഘട്ട പുരസ്കാരം വിതരണം ചെയ്യുന്നത്. അവാർഡ് നൽകുന്നവർക്കുള്ള അറിയിപ്പ് ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്. 2022 അദ്ധ്യയന വർഷത്തെ സ്പെഷ്യൽ മെറിറ്റ് അവാർഡ് വിതരണത്തിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും പ്രതിപക്ഷനേതാവിന്റെ ഓഫീസ് അറിയിച്ചു.