പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി 24 മുതൽ 31 വരെ നടക്കും. തിങ്കളാഴ്ച വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങ് വി.കെ.പ്രകാശൻ ഉദ്ഘാടനം ചെയ്യും.ചൊവ്വാഴ്ച ഷഷ്ഠി വ്രതാരംഭം. 6ന് സോപാനസംഗീതം.12ന് പ്രസാദഊട്ട്. 7.30 ന് ഡബിൾ തായമ്പക. തുടർന്നുള്ള ദിവസങ്ങളിൽ തിരുവാതിര,കഥാപ്രസംഗം,ഭക്തിഗാനസുധ എന്നിവ നടക്കും. 30ന് രാവിലെ 7ന് സ്കന്ദഷഷ്ഠി അഭിഷേകം. ഉഷ വേണുഗോപാൽ ഭദ്രദീപ പ്രകാശനം നടത്തും. ഉച്ചയ്ക്ക് ഞരളത്ത് ഹരിഗോവിന്ദിന്റെ സോപാന സംഗീതം. 4 ന് കാവടി ഘോഷയാത്ര. 31ന് രാവിലെ 7 മുതൽ രാജാലങ്കാര ദർശനം. തുടർന്ന് തിരുക്കല്യാണം, വേണുഗോപാൽ വെമ്പിള്ളി ഭദ്രദീപ പ്രകാശനം നടത്തും. ഭാരവാഹികളായ പി.ബി.സനീഷ്, പി.എം.ബൈജുലാൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.