award

കളമശേരി: ഉപാസന സാംസ്ക്കാരിക വേദിയുടെ മലയാറ്റൂര്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.സമഗ്ര സംഭാവനയ്ക്ക് പള്ളിയറ ശ്രീധരനും (ഡയറക്ടര്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്),

ദൃശ്യമാദ്ധ്യമ രംഗത്ത് സി.പ്രമേഷ്കുമാറും (ഡെപ്യൂട്ടി എഡിറ്റര്‍ മാതൃഭൂമി ന്യൂസ് ചാനല്‍),

നോവലിന് സന്ധ്യാ ജലേഷും (ചൗപദി)

കവിതയ്ക്ക്

ബാലകൃഷ്ണന്‍ പിരപ്പന്‍കോടിനും (വാക്കുകള്‍ പൂക്കുമ്പോള്‍)ബാലസാഹിത്യത്തിന് ശോഭാവത്സനും(അമ്മയും കുഞ്ഞും)

അവാർഡിന് അർഹരായി.

ജേതാക്കൾക്ക് വെങ്കലത്തില്‍ തീര്‍ത്ത സരസ്വതി വിഗ്രഹവും10,000 രൂപയും സര്‍ട്ടിഫിക്കറ്റും മെഡലുമാണ് നല്‍കുക

ജനുവരിയിൽ വേദിയുടെ 17-ാമത് വാര്‍ഷികത്തിൽ തിരുവനന്തപുരത്തു വച്ച് അവാർഡ് സമ്മാനിക്കുമെന്ന് ജനറൽ സെക്രട്ടറി മാറനല്ലൂർ സുധി അറിയിച്ചു.