പറവൂർ: ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കുന്ന പറവൂർ മുസിരിസ് ജലോത്സവം ഇന്ന് തട്ടുകടവ് പുഴയിൽ അരങ്ങേറും. ചെറിയപല്ലംതുരുത്ത് പ്രിയദർശിനി കലാസാംസ്കാരിക സമിതിയാണ് സംഘാടകർ. എ. ഗ്രേഡ്, ബി. ഗ്രേഡ് വിഭാഗങ്ങളിലായി പതിനാല് വള്ളങ്ങൾ മാറ്റുരയ്ക്കും. എ. ഗ്രേഡിൽ താണിയൻ, തുരുത്തിപ്പുറം,​ പൊഞ്ഞനത്തമ്മ,​ സെന്റ് സെബാസ്റ്റ്യൻ നമ്പർ വൺ, ഗോതുരുത്തുപുത്രൻ,​ ഹനുമാൻ നമ്പർ വൺ,​ എന്നിവയാണ് മത്സരിക്കുക. ബി. ഗ്രേഡിൽ ഗോതുരുത്ത്,​ മയിൽപ്പീലി, ശ്രീമുരുകൻ, സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, ജി.എം.എസ്, ജിബി തട്ടകൻ, മയിൽവാഹനൻ, കാശിനാഥൻ എന്നിവ മത്സരരംഗത്തുണ്ട്. 900 മീറ്റർ ദൈർഘ്യമുള്ള ട്രാക്കാണ് ഒരുക്കിയിട്ടുള്ളത്. രണ്ട് വള്ളങ്ങളാണ് ഒരു മത്സരത്തിൽ പങ്കെടുക്കുക. ഹീറ്റ്സ് അടിസ്ഥാനത്തിൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടത്തിയാണ് സെമി ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുക. രാവിലെ പത്തരക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി ഫ്ലാഗ് ഓഫ് ചെയ്യും. എസ്. ശർമ്മ തുഴ കൈമാറും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ നഗരസഭ ചെയർപേഴ്സൺ വി.എ.പ്രഭാവതി ആദരിക്കും.കെ.പി. ധനപാലൻ, പി. രാജു, ഡോ. മനോജ് കുമാർ, പി.ആർ. ബിജോയ്, ടി.വി. നിഥിൻ, പി.പി. അരൂഷ്, എൻ.ഐ. പൗലൗസ്, ജയൻ മാളിയേക്കാട്ട്, പ്രിൻസ് തോമസ്, എം.ബി. ബാബു എന്നിവർ സംസാരിക്കും. മുനമ്പം ഡി.വൈ.എസ്.പി എം.കെ. മുരളി സമ്മാനാദനം നിർവഹിക്കും.