
ആലുവ: സ്തനാർബുദ ബോധവത്കണത്തിന്റെ ഭാഗമായി രാജഗിരി ആശുപത്രി സി.എം.ഐ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കായി 'പിങ്ക് സുരക്ഷാ കാമ്പയിൻ' സംഘടിപ്പിച്ചു. സിനിമാ നടി ദുർഗ കൃഷ്ണ ഉദ്ഘാടനം ചെയ്തു. രാജഗിരി ആശുപത്രി ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സഞ്ജു സിറിയക്, ഓങ്കോ റേഡിയോളജിസ്റ്റ് ഡോ. ടീന സ്ലീബ, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ എന്നിവർ ക്ലാസുകളെടുത്തു. രാജഗിരി ആശുപത്രി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ ജോയ് കിളിക്കുന്നേൽ, ഫാ. ഷിന്റോ ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.