കൊച്ചി: ആർ.എസ്.എസ്-ക്രൈസ്തവ കൂട്ടായ്മയിൽ തുടങ്ങുമെന്നു പറയപ്പെടുന്ന സംഘടനയുമായി ബന്ധമില്ലെന്ന് റിട്ട. ജസ്റ്റിസ് കെ. അബ്രഹാം മാത്യു അറിയിച്ചു. എറണാകുളത്ത് നടക്കുന്ന ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കണമെന്ന് ക്രൈസ്തവ സംഘടന ആവശ്യപ്പെട്ടതു പ്രകാരം സഹകരിക്കാമെന്നു സമ്മതിച്ചതല്ലാതെ മറ്റു ബന്ധങ്ങളില്ല.തെറ്റിദ്ധാരണ പരത്തുന്നതിനാൽ പരിപാടിയുമായി സഹകരിക്കില്ലെന്നും അറിയിച്ചു.