മരട്: കൊച്ചിൻ ദേവസ്വം ബോർഡ് വക കുമ്പളം മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി കളരിക്കൽ മഠത്തിൽ മധുസൂദനൻ എമ്പ്രാന്തിരിയെ മാറ്റി പുതിയ ആളെ നിയമിച്ചതിനെ ചൊല്ലി പ്രതിഷേധം.

ഭക്തർക്ക് പ്രിയങ്കരനായ ഇദ്ദേഹം ക്ഷേത്രത്തിലെ താത്കാലിക മേൽശാന്തിയായിരുന്നു. കഴിഞ്ഞ ദിവസം ഫോൺ വിളിച്ചാണ് സ്ഥാനം ഒഴിയാൻ പറഞ്ഞത്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമിച്ചിരുന്നത്. ബോർഡ് ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് പള്ളുരുത്തി അഴകിയകാവ് ദേവസ്വം ഓഫീസർ രാമചന്ദ്രൻ അറിയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ സന്ധ്യയ്ക്ക് മഹാവിഷ്ണു ക്ഷേത്ര മുറ്റത്ത് ഭക്തജനങ്ങൾ തടിച്ചുകൂടി.