പള്ളുരുത്തി: ഇടക്കൊച്ചി പ്രഭാകരൻ സ്മാരക കലാമന്ദിരം വാർഷികവും അനുസ്മരണവും നവംബർ 4, 5, 6 തിയതികളിൽ പള്ളുരുത്തി ഇ.കെ. സ്ക്വയറിൽ നടക്കും. വൈകിട്ട് 6ന് നടക്കുന്ന സമ്മേളനം വി.കെ.പ്രകാശൻ ഉദ്ഘാടനം ചെയ്യും. മേയർ എം.അനിൽകുമാർ, കെ.ജെ. മാക്സി എം.എൽ.എ, കെ.ചന്ദ്രൻ പിള്ള, ചലച്ചിത്ര താരം ബിന്ദു പണിക്കർ തുടങ്ങിയവർ സംബന്ധിക്കും. ഇതിനോടനുബന്ധിച്ച് പുരസ്കാര സമർപ്പണം, ആദരിക്കൽ ചടങ്ങ്, കാവ്യധാര, യുവപ്രതിഭാ സംഗമം, കഥാപ്രസംഗം, ലഘു നാടകം, ഗാനമേള, ചവിട്ടുനാടകം എന്നിവ നടക്കും.