
പറവൂർ: വരൂ കളിക്കൂ കൈകോർക്കാം, ലഹരിക്കെതിരെ പോരാടാം എന്ന സന്ദേശമുയർത്തി ജില്ലാ മിനിവോളിബാൾ ചാമ്പ്യൻഷിപ്പ് പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. ജില്ലാ വോളിബാൾ അസോസിയേഷന്റെ നേതൃത്വത്തിലാണ് മയക്കുമരുന്നിനെതിരെ വോളിബാൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. കായികതാരങ്ങളിലൂടെ ലഹരിക്കെതിരെ സന്ദേശം യുവാക്കളിലെത്തികയാണ് ലക്ഷ്യം. ലഹരിവിരുദ്ധ കാമ്പയിനും ഇതോടൊപ്പം നടത്തുന്നുണ്ട്. രണ്ടുദിവസത്തെ ചാമ്പ്യൻഷിപ്പിൽ മൂന്നൂറോളം ആൺകുട്ടികളും പെൺകുട്ടികളുമാണ് പങ്കെടുക്കുന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു. മുൻ ദേശീയതാരം മൊയ്തീൻ നൈന അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.എസ്. സ്മിത്ത് മുഖ്യപ്രഭാഷണം നടത്തി. ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും.