കൊച്ചി: പാലാരിവട്ടം പി.ഒ.സിയിൽ കെ.സി.ബി.സിയുടെ പ്രതിമാസ നാടകമേള 29 ന് വൈകിട്ട് ആറിന് ആരംഭിക്കും. കാളിദാസ കലാകേന്ദ്രത്തിന്റെ ചന്ദ്രികയ്ക്കുണ്ടൊരു കഥയാണ് ആദ്യ നാടകം. കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി മുഖ്യാതിഥിയാകും. 375 നാടകങ്ങൾ രചിച്ച ഫ്രാൻസിസ് ടി. മാവേലിക്കര, കാളിദാസ കലാകേന്ദ്രം സാരഥി ഇ.എ .രാജേന്ദ്രൻ എന്നിവരെ ആദരിക്കുമെന്ന് കെ.സി.ബി.സി മീഡിയ കമ്മിഷൻ സെക്രട്ടറി ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.