
അങ്കമാലി: മിനിലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ നാലു മണിയോടെ ദേശീയ പാതയിൽ റയിൽവേ ജംഗ്ഷനിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കായ കയറ്റി എറണാകുളത്തേക്ക് പോകുകയായിരുന്ന മിനിലോറിയാണ് നിയന്ത്രണം വിട്ട് മീഡിയനിൽ തട്ടിമറിഞ്ഞത്. ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ആർക്കും പരിക്കുകളില്ല.