മരട്: തെരുവുനായ ആക്രമണം ചെറുക്കുന്നതിൽ മരട് നഗരസഭാ ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ നഗരസഭയിലേക്ക് എൽ.ഡി.എഫ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സി.പി.എം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി അംഗം എ.യു.വിജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ ദിഷ പ്രതാപൻ അദ്ധ്യക്ഷയായി. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.ആർ.ഷാനവാസ്, സി.പി.ഐ ലോക്കൽ സെക്രട്ടറി പി.ബി. വേണുഗോപാൽ, സി.പി.എം മരട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി. സുനിൽകുമാർ, ഏരിയാ കമ്മിറ്റി അംഗം കെ.വി.കിരൺ രാജ്, കൗൺസിലർ സി.ടി.സുരേഷ് എന്നിവർ സംസാരിച്ചു.