photo

വൈപ്പിൻ : തൊഴിലില്ലായ്മയ്‌ക്കെതിരെയും മതനിരപേക്ഷ ഇന്ത്യക്കായും വേർ ഈസ് മൈ ജോബ് എന്ന മുദ്രാവാക്യമുയർത്തി നവംബർ ഒന്നിന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരാണാർഥം ഡി.വൈ.എഫ്.ഐ. വൈപ്പിൻ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥ മേയർ എം. അനിൽകുമാർ ഗോശ്രീ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റൻ കെ. വി. നിജിലിന് മേയർ പതാക കൈമാറി. ബ്ലോക്ക് പ്രസിഡന്റ് എൻ. എസ്. സൂരജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എ ഏരിയ സെക്രട്ടറി എ. പി. പ്രിനിൽ, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം എൽ. ആദർശ്, ജാഥ വൈസ് ക്യാപ്റ്റൻ അഡ്വ. എൻ. പി. ശില്പ, അഡ്വ. എം. ബി. ഷൈനി, പി. ജെ. ബിൽഡ്രിക്, പി. പി. പ്രബിൻ എന്നിവർ സംസാരിച്ചു.