പെരുമ്പാവൂർ: ചേരാനല്ലൂർ ധർമ്മ പരിപാലന സഭ ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ഠിവ്രത പൂജ 30ന് നടക്കും. മേൽശാന്തി ടി.വി. ഷിബു കാർമികത്വം വഹിക്കും. രാവിലെ ആറിന് ഗണപതിഹോമം, 8.30ന് കലശപൂജ, 9.30ന് സഹസ്രനാമ സമൂഹാർച്ചനയും ഷഷ്ഠിവ്രത മാനസപൂജയും, 11ന് നവകാഭിഷേകവും ദ്രവ്യാഭിഷേകവും, 12ന് പ്രസാദ ഊട്ട് എന്നിവ സ്കന്ദഷഷ്ഠിയോടനുബന്ധിച്ചു നടക്കുമെന്ന് സഭ പ്രസിഡന്റ് കെ.സദാനന്ദൻ മാസ്റ്റർ അറിയിച്ചു.