
കൂത്താട്ടുകുളം: കേരള സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കഥാപ്രസംഗ മഹോത്സവം വി. സാംബശിവൻ കഥാവേദിയിൽ അക്കാദമി ചെയർമാൻ സേവ്യർ പുൽപ്പാട് ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ വിജയാ ശിവൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ബി. രതീഷ്, എം.ആർ. സുരേന്ദ്രനാഥ്, സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്,കുര്യനാട് ചന്ദ്രൻ ,എം.കെ.രാജു തുടങ്ങിയവർ സംസാരിച്ചു.
മണ്ണടി നിർമ്മല പ്രദീപ് അവതരിപ്പിച്ച യുവ ശില്പി, പറവൂർ സൂരജ് സത്യൻ അവതരിപ്പിച്ച രമണൻ എന്നീ കഥാപ്രസംഗങ്ങൾ അരങ്ങിലെത്തി. മാവേലിക്കര ഗൗരീ കൃഷ്ണയുടെ സഖാവ്, ഇടക്കൊച്ചി സലിം കുമാറിന്റെ സ്വർഗത്തിൽ നിന്നൊരു വാട്സ്ആപ്പ് എന്നിവയും വേദിയിലെത്തി. സമാപന ഇന്ന് ആലപ്പുഴ ആര്യരാജിന്റെ പരശുരാമൻ, കോട്ടയം വിനോദ് ചെമ്പകം അവതരിപ്പിക്കുന്ന കുഞ്ചൻ നമ്പ്യാർ തുടങ്ങിയ കഥാപ്രസംഗങ്ങൾ വേദിയിലെത്തും.കൂത്താട്ടുകുളം പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും നഗരസഭയുടെയും സഹകരണത്തോടെയാണ് കഥാപ്രസംഗ മഹോത്സവം നടക്കുന്നത്.