 
കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, എറണാകുളം ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ആയുർവേദ ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടികൾക്ക് തുടക്കം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.ജെ.ജോമി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഔഷധ സസ്യ പ്രദർശനം നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഔഷധാഹാരങ്ങളുടെ പ്രദർശനം എ.എം.എ .ഐ സംസ്ഥാന സമിതി അംഗം ഡോ.സാദത്ത് ദിനകർ ഉദ്ഘാടനം ചെയ്തു.