parishath

മൂവാറ്റുപുഴ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽനടന്നുവരുന്ന യുറീക്ക - ശാസ്ത്ര കേരളം വിജ്ഞാനോത്സവത്തിന്റെ മൂവാറ്റുപുഴ മേഖലാ വിജ്ഞാനോത്സവം 2022 രണ്ടാംഘട്ടം സമാപിച്ചു. എൽ പി. ,യുപി ,ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 100 വിദ്യാർത്ഥികൾ വിജ്ഞാനോത്സവത്തിൽ പങ്കെടുത്തു.

അറിവ് നിർമ്മിക്കുന്ന കുട്ടി സ്വയം വിലയിരുത്തുന്ന കുട്ടി എന്നതായിരുന്നു വിഷയം . കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം , ശാസ്ത്രബോധം യുക്തിചിന്ത , അന്വേഷണത്വം ,നീരീക്ഷണ പാടവം തുടങ്ങിയവ വളർത്തുന്നതോടൊപ്പം പഠന പദ്ധതിയിലും വിലയിരുത്തൽ പ്രക്രിയയിലും പുതിയ അന്വേഷണം നടത്തി വിദ്യാഭ്യാസ പ്രക്രിയ കൂടുതൽ മെച്ചപ്പെടുത്തൽ എന്നിവയായിരുന്നു വിജ്ഞാനോത്സവ ലക്ഷ്യം. വിജ്‌ഞാനോത്സവം മേഖലാ പ്രസിഡന്റ് ഉല്ലാസ് ചാരുത ഉദ്ഘാടനം ചെയ്തു. എം.കെ അസൈനാർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഭാസ്കരൻ സ്വാഗതം പറഞ്ഞു. പി.എം ഗീവർഗീസ് കവിതാലാപനം നടത്തി. ടി.എസ് ഭാഗ്യലക്ഷ്മി സാക്ഷ്യപത്ര വിതരണവും സൂസി ചുമ്മാർ സമ്മാന വിതരണവും നടത്തി. ടി.ടി. ഐ ട്രെയിനിംഗ് വിദ്യാർത്ഥികൾക്ക് ഒപ്പം മദനമോഹനൻ, കെ.കെ കുട്ടപ്പൻ പി.കെ രാജേന്ദ്രൻ , ഐശ്വര്യ രാഘവൻ , മഞ്ജുള എന്നിവർ വിജ്ഞാനോത്സവത്തിന് നേതൃത്വം നൽകി.