cds

മൂവാറ്റുപുഴ : പായിപ്ര ഗ്രാമപഞ്ചായത്തിൽ ജെൻഡർ റിസോഴ്സ് സെന്റർ വാരാഘോഷത്തോടനുബന്ധിച്ച് സാമൂഹ്യമേള സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളായി നടന്ന മേളയുടെ ഉദ്ഘാടനം അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സിനി സുധീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി .ഇ. നാസർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിത, പഞ്ചായത്ത് മെമ്പർമാരായ ദീപ റോയ്, ഇ. എം .ഷാജി, അലിയാർ, വിജി പ്രഭാകരൻ, സുകന്യ അനീഷ്, റെജീന ഷാജി, മുഹമ്മദ് ഷാഫി, സുരേന്ദ്രൻ, എൽ .ജി റോയ്, നെജി ഷാനവാസ്, അസീസ് തുടങ്ങിയവർ സംസാരിച്ചു. സി .ഡി. എസ് മെമ്പർമാർ, കമ്മ്യൂണിറ്റി കൗൺസിലർ രേഷ്മ എൻ. ബി, ബ്ലോക്ക് കോർഡിനേറ്റർമാരായ ആതിര, സജിത, സി.ഡി.എസ് അക്കൗണ്ടന്റ് ഹസീന അനസ് എന്നിവർ നേതൃത്വം നൽകി. സാമൂഹ്യമേളയിൽ വിവിധ തരത്തിലുള്ള ജെൻഡർ അവബോധ മത്സരങ്ങൾ, കാർഷിക വിപണന മേളകൾ, ഉത്പന്ന പ്രദർശന വിപണന മേളകൾ, കലാ-കായിക മത്സരങ്ങൾ എന്നിവ ഒരുക്കിയിരുന്നു.