crime

കാലടി: തിരുവൈരാണികുളം പരിസരങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവും ഹെറോയിനും പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി നൂർ മുഹമ്മദ് ഷെയ്ഖാണ് അറസ്റ്റിലായത്. 15 ഗ്രാം കഞ്ചാവും 2000 മില്ലി ഗ്രാം ഹെറോയിനും കണ്ടെടുത്തു. ആലുവ സി.ഐ. മുഹമ്മദ് ഹാരീസ്, അസി. എക്സൈസ് ഇൻസ്പെകടർ വി.എം. ഹാരിസ്, പ്രീവന്റീവ് ഓഫീസർ രാജേഷ്. സി.എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിവിൻ പി.പി, നിഷാദ്. എം, സിദ്ധാർത്ഥ് എസ്, ജിബിനാസ് വി.എം, സലാഹുദ്ദീൻ സി.കെ എന്നിവർ പങ്കെടുത്തു.