കൊച്ചി: ആർട്ട് ഒഫ് ലിവിംഗ് കുടുംബത്തിലെ സ്‌പോർട്‌സ് പ്രേമികൾക്ക് ഒത്തുകൂടുന്നതിന് കേരള അപെക്‌സ് ബോഡിയും കർമ്മയോഗയും ചേർന്ന് 24ന് രാവിലെ 9.30ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപത്തെ ഡി.എൻ.എ ടർഫിൽ ഏകദിന ട്വിന്റി20 ക്രിക്കറ്റ് മത്സരം നടത്തും. മുൻ രഞ്ജി താരവും കേരള ടീം സെലക്ഷൻ കമ്മിറ്റി അംഗവുമായ സി.എം.ദീപക് ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികളുമുണ്ടാകും.