
കുറുപ്പംപടി: ബസിൽ നിന്ന് കിട്ടിയ സ്വർണപദസരം ഉടമയ്ക്ക് തിരികെ ഏൽപ്പിച്ച് കെ.എസ്.ആർ.ടി. കണ്ടക്ടർ മാതൃകയായി. ആലുവ - മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ ബാബു.സി.വർഗീസാണ് കോർപ്പറേഷന് അഭിമാനമായത്. പെരുമ്പാവൂർ പോഞ്ഞാശേരി സ്വദേശി മൈതാനിമുകൾ വീട്ടിൽ ഇസ്മായിൽ അമ്മുവിന്റെ പാദസരമാണ് നഷ്ടപ്പെട്ടത്. ബസ് പെപെരുമ്പാവൂർ ഡിപ്പോയിലെത്തിയ ഉടൻ ബാബു ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ സോമന് പാദസരം കൈമാറിയിരുന്നു. പിന്നീട് ഉടമയെ കണ്ടെത്തി പാദസരം കൈമാറി. ബാബുവിനെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ നേതൃത്വത്തിൽ ആദരിച്ചു. പെരുമ്പാവൂർ ഡിപ്പോ ഐ.എൻ.ടി.യു.സി യൂണിയൻ എക്സിക്യൂട്ടീവ് അംഗമാണ് കുറുപ്പംപടി ഇരിങ്ങോൾ സ്വദേശി ബാബു.