b

കുറുപ്പംപടി : കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്തിൽ എ.ടി.എം.എ യുടെ സഹകരണത്തോടെ കാർഷിക രംഗത്തെ സമഗ്രപുരോഗതിക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവത്ക്കരണ ഉപപദ്ധതി, പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന, കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി പദ്ധതികളുടെ ബ്ലോക്കുതല അവബോധന പരിശീലന പരിപാടി സംഘടിപ്പിച്ചു. കൂവപ്പടി ബ്ലോക്ക്‌ പ്രസിഡന്റ് ബേസിൽ പോൾ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഇൻചാർജ് വഹിക്കുന്ന രായമംഗലം കൃഷി ഓഫീസർ ഡോ. സ്മിനി വർഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മനോജ്‌ മുത്തേടൻ, ശാരദ മോഹൻ, ആശംസകളർപ്പിച്ചു. പദ്ധതികളുടെ നിർവഹണം നടത്തുന്ന എറണാകുളം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറിംഗ് ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ അനു റേ മാത്യു പദ്ധതി വിശദീകരിച്ചു. ബ്ലോക്ക്‌ മെമ്പർമാരായ എം.കെ. രാജേഷ്, അംബിക മുരളീധരൻ, ലതാഞ്‌ജലി മുരുകൻ, ഡെയ്സി ജെയിംസ്, ഒക്കൽ കൃഷി ഓഫീസർ അമീറ ബീഗം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ അലക്സ് . വി. റെജി, ഹരിത മോഹനൻ, പി.എസ്. പ്രേംകുമാർ പദ്ധതികളെ കുറിച്ച് സംസാരിച്ചു.