കളമശേരി: ഏലൂർ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരിവിരുദ്ധ കൂട്ടായ്മയുടെ ഉദ്ഘാടനം എക്സൈസ് പ്രിവന്റീവ് ഓഫീസർ കബീർ നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് എം.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ചന്ദ്രിക രാജൻ, കെ.ആർ.കൃഷ്ണപ്രസാദ്, സെക്രട്ടറി നീലാംബരൻ, എക്സിക്യുട്ടീവ് അംഗം പി.എസ്.അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ പങ്കെടുത്ത ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി കബീർ ഫ്ളാഗ് ഓഫ് ചെയ്തു.