കൊച്ചി ഗാന്ധിയനും മഹാരാഷ്ട്ര വാർദ്ധ ആശ്രമം പ്രസിഡന്റുമായ എറണാകുളം കാരണക്കോടം തൂശിപറമ്പിൽ ടി.ആർ.എൻ. പ്രഭുവിന്റെ ജീവചരിത്രം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഇന്ന് വൈകിട്ട് 4.30ന് പ്രൊഫ. എം.കെ. സാനു, കവി സച്ചിദാനന്ദൻ എന്നിവർ ചേർന്നു പ്രകാശനം ചെയ്യും. ചരിത്രകാരനായ ഡോ.വിനോദ് കുമാർ കല്ലോലിക്കലാണ് പുസ്തകം രചിച്ചത്.