കളമശേരി: ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോടുകൂടി നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽ പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. പ്രവേശനപ്പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. യു.ജി.സി നെറ്റ് നേടിയവർ പ്രവേശനപ്പരീക്ഷ എഴുതേണ്ടതില്ല. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ഈ മാസം 29. വിശദ വിവരങ്ങൾക്ക് നുവാൽസ് വെബ്സൈറ്റ് സന്ദർശിക്കുക.